അബുദാബി: ഫൈസർ -ബയോ എൻ ടെക്ക് വാക്‌സിന് അബുദാബിയിൽ അനുമതി ലഭിച്ചു. അബുദാബിയിൽ അനുമതി ലഭിക്കുന്ന രണ്ടാമത്തെ വാക്‌സിനാണ് ഇത്.
യോഗ്യതയുള്ള എല്ലാവര്ക്കും 100 ഇടങ്ങളിലായി വാക്‌സിൻ സൗജന്യമാക്കും. കഴിഞ്ഞ ഡിസംബർ പകുതിയോടെ ഒരു മാസ് വാക്‌സിൻ ക്യാമ്പിന് അബു ദാബിയിൽ തുടക്കമായിരുന്നു.
ചൈനീസ് കമ്പനി സിനോഫാ ഉത്പാദിപ്പിച്ച വാക്‌സിൻ കൊണ്ടാണ് മാസ് വാക്‌സിൻ ക്യാമ്പിന് തുടക്കം കുറിച്ചത്. 95 % ഫലപ്രദമാണെന്ന് കണ്ടെത്തിയതോടെ ഫൈസറിന് ഡിസംബറിൽ അബുദാബിയിൽ അടിയന്തര അനുമതി ലഭിച്ചിരുന്നു.