ന്യൂഡൽഹി; കോവിഡ് വ്യാപന പശ്ചാത്തലത്തിൽ യു ജി സി നെറ്റ് പരീക്ഷ മാറ്റി. പുതുക്കിയ തീയതി പരീക്ഷയ്ക്ക് 15 ദിവസം മുൻപ് അറിയിക്കുമെന്ന് കേന്ദ്ര വിദ്യാഭാസ മന്ത്രി രമേശ് പോക്രിയാൽ അറിയിച്ചു.
മെയ് 2 മുതൽ 17 വരെയാണ് പരീക്ഷ നടത്താനിരുന്നത്. ഉദ്യോഗാർഥികളുടെ സുരക്ഷ കണക്കിലെടുത്തു പരീക്ഷ മാറ്റാൻ വിദ്യാഭാസ മന്ത്രി നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട് ആവശ്യപ്പെടുകയായിരുന്നു.