മൈസൂരു: ‘വ്യാജ റെംഡിസിവര്‍’ വില്‍പ്പന നടത്തിയ നഴ്‌സ് പിടിയില്‍. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ ഗിര്‍ഷയെ ആണ് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്. റെംഡിസിവിറിന്റെ ഒഴിഞ്ഞ ചെറിയ മരുന്നുകുപ്പികളില്‍ ഉപ്പുവെള്ളവും ആന്റിബയോട്ടിക്കുകളും നിറച്ച് വില്‍പ്പന നടത്തുന്നതായി പൊലീസിന് രഹസ്യം വിവരം ലഭിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് നഴ്‌സായ ഗിര്‍ഷ പിടിയിലായത്. 2020 മുതല്‍ ഇയാള്‍ വിവിധ കമ്പനികളില്‍ നിന്നുള്ള റെംഡിസിവിര്‍ കുപ്പികള്‍ പുനരുപയോഗിക്കുകയും ആന്റിബയോട്ടിക്കുകളും ഉപ്പുവെള്ളവും നിറച്ച് വിപണനം നടത്തുകയും ചെയ്യുകയായിരുന്നുവെന്ന് മൈസൂരു പോലീസ് കമ്മീഷണര്‍ ചന്ദ്രഗുപ്ത പറഞ്ഞു. ഈ റാക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ എവിടെയാണെന്നും എവിടെയൊക്കെ ഈ വ്യാജമരുന്ന് വില്‍പന നടത്തിയെന്നും അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളുടെ കൂട്ടാളികളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജെഎസ്എസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു ഗിര്‍ഷ്.