ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യക്ക് കോവിഡ്. ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അദ്ദേഹം നിരീക്ഷണത്തിൽ പ്രവേശിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായിട്ടാണ് നിരീക്ഷണത്തിൽ പ്രവേശിച്ചത്.
മുഖ്യമന്ത്രിക്ക് ഇന്ന് തന്നെ കോവിഡ് പരിശോധന നടത്തിയേക്കും. സുനിത കെജ്രിവാൾ വീട്ടിൽ തന്നെയാണ് നിരീക്ഷണത്തിൽ കഴിയുന്നത്. കഴിഞ്ഞദിവസമാണ് ഡൽഹിയിൽ ഒരു ആഴ്ചത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.