ബോളിവുഡ് നടൻ വിവേക് ഒബ്‌റോയ് വീണ്ടും മലയാളത്തിലേക്ക്. പ്രിത്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയുന്ന ചിത്രമായ കടുവയുടെ വില്ലനായിട്ടാണ് വിവേക് എത്തുന്നത്.
ലൂസിഫറിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് വിവേക് ഒബ്‌റോയുടെ രണ്ടാമത്തെ ചിത്രമാണ് കടുവ. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിൽ ബോബി എന്ന വില്ലൻ കഥാപാത്രത്തെയാണ് വിവേക് ഒബ്‌റോയ് അവതരിപ്പിച്ചത്.
കടുവയിൽ വിവേക് ഉണ്ടാകുമെന്നുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകും. കടുവയുടെ ചിത്രീകരണം മുണ്ടക്കയത്ത് പുരോഗമിക്കുകയാണ്.
എട്ട് വർഷത്തിന് ശേഷം ഷാജി കൈലാസ് സംവിധാന രംഗത്തേക്ക് തിരിച്ചു വരുന്ന ചിത്രം കൂടിയാണിത്. ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷനും ചേർന്ന നിർമിക്കുന്ന ചിത്രത്തിന് തിരകഥ ഒരുക്കുന്നത് ജിനു വിയാണ്.