ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ആകെ രോഗബാധിതരുടെ എണ്ണം പതിനാല് കോടി ഇരുപത്തിയാറ് ലക്ഷം പിന്നിട്ടു. ഇന്നലെമാത്രം ആറരലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 30 ലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പന്ത്രണ്ട് കോടി പിന്നിട്ടു.
രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ മൂന്ന് കോടി ഇരുപത്തിനാല് ലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 50000ത്തിലധികം പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, ഇന്ത്യയില്‍ തുടര്‍ച്ചയായ ആറാം ദിവസവും രാജ്യത്ത് രണ്ടരലക്ഷത്തിലധികം കോവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 2 ,59, 170 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1 ,53, 21 ,089 ആയി. നിലവില്‍ 20 ,31 ,977 പേര്‍ ചികിത്സയിലുണ്ട്. 1761 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.12 ,71,29 ,113 പേര്‍ക്ക് ഇതുവരെ വാക്സിന്‍ നല്‍കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1 ,54 ,761 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്രയില്‍ പുതിയതായി 58 ,924 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
ബ്രസീലിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് ഒരു കോടി മുപ്പത്തിയൊന്‍പത് ലക്ഷം രോഗബാധിതരാണ് ഉള്ളത്. മരണസംഖ്യ 3.75 ലക്ഷമായി ഉയര്‍ന്നു.