ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ പല നിയന്ത്രണങ്ങളും നിലവിൽ വന്നു. ഈ സാഹചര്യത്തിൽ പ്രമുഖ നഗരങ്ങളിൽ നാട്ടിലേക്ക് വീണ്ടും കുടിയേറ്റ തൊഴിലാളികളുടെ കൂട്ട പലായനം.
ഡൽഹി ഉൾപ്പെടെ വിവിധ നഗരങ്ങളിൽ ബസ് സ്റ്റാണ്ടുകളിലും റെയിൽവേ സ്റ്റേഷനുകളിലും കുടിയേറ്റ തൊഴിലാളികളെ കൊണ്ട് നിറഞ്ഞു .
അതേ സമയം ഡൽഹിയിൽ നിന്നും കുടിയേറ്റ തൊഴലാളികളെ കുത്തി നിറച്ച് മധ്യപ്രദേശിലേക്ക് പോയ ബസ് മറിഞ്ഞു രണ്ട് പേർ മരിച്ചു. മുംബൈ ഉൾപ്പെടെ മറ്റ് നഗരങ്ങളിലും സമാനായ സാഹചര്യമാണുള്ളത്.
ആരും നാട്ടിലേക്ക് മടങ്ങരുതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചിട്ടും പലരും നാട്ടിലേക്ക് തിരികെ പോകുന്ന സാഹചര്യമാണുള്ളത്.