റജീഷ വിജയൻ പ്രധാനവേഷത്തിൽ എത്തിയ ഖോ ഖോയുടെ പ്രദർശനം നിർത്തിവച്ചു. കോവിഡ് പ്രോട്ടോകോൾ കണക്കിലെടുത്താണ് നിർമാതാക്കളുടെ തീരുമാനം. ഓ ടി ടി ,ടെലിവിഷൻ തുടങ്ങിയ സമാന്തര മാധ്യമങ്ങളിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കും.
വിഷു റിലീസായി ഏപ്രിൽ 14 -നാണ് ചിത്രം തിയേറ്ററിൽ എത്തിയത്. മുൻപ് കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ചിത്രത്തിന്റെ പ്രമോഷൻ അണിയറ പ്രവർത്തകർ നിർത്തിയിരുന്നു.ഖോ ഖോ കളിയെ ആസ്പദമാക്കിയുള്ള സ്പോർട്സ് ഡ്രാമയാണ് ചിത്രം.