ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഐ സി എസ് ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷ റദ്ദാക്കി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്ന് കൌൺസിൽ ഫോർ ദി ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ അറിയിച്ചു.
പത്ത് ,പന്ത്രണ്ട ക്ലാസ് പരീക്ഷ മാറ്റി വെയ്ക്കാൻ ഐ സി എസ് ഇ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിലാണ് പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയത്.