ഇന്ത്യയില്‍ കൊറോണ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യ സന്ദര്‍ശനം റദ്ദ് ചെയ്തു. നേരത്തെ ഏപ്രില്‍ 26 മുതല്‍ 5 ദിവസത്തെ ഇന്ത്യൻ സന്ദര്‍ശനമാണ് ബോറിസ് നിശ്ചയിച്ചിരുന്നത്.
നിലവിലെ കൊറോണ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ബോറിസ് ജോണ്‍സണിന്റെ സന്ദര്‍ശനം റദ്ദാക്കിയതെന്നും ഈ മാസം അവസാനം ബോറിസ് ജോണ്‍സണും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫോണിലൂടെ ചര്‍ച്ച നടത്തുമെന്നും ഇന്ത്യ-യു.കെ സര്‍ക്കാരിന്റെ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്ക്കി.