കൊറോണ പ്രതിരോധത്തിനായി കേന്ദ്രസര്‍ക്കാരിന് മുന്നില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്റെ മറുപടി. ‘വളരെ നിര്‍ണായകമായ ഈ സമയത്ത് താങ്കള്‍ മുന്നോട്ടു വച്ച വിലയേറിയ ഉപദേശങ്ങളും സജീവമായ നിര്‍ദ്ദേശങ്ങളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാക്കളും പിന്തുടര്‍ന്നുവെങ്കില്‍ ചരിത്രം നിങ്ങളോട് ദയ കാണിക്കുമായിരുന്നു’ എന്നാണ് ആരോഗ്യമന്ത്രിയുടെ ട്വീറ്റ്.
‘താങ്കളോടുള്ള എല്ലാ ബഹുമാനത്തോടും കൂടി പറയട്ടെ, താങ്കളെപ്പോലെയുള്ള വിദ്യാസമ്പന്നനായ ഒരു വ്യക്തിക്ക് മികച്ച ഉപദേഷ്ടാക്കളുണ്ടാകുന്നത് നന്നായിരിക്കും. നിങ്ങള്‍ കത്തില്‍ പരാമര്‍ശിച്ച നിര്‍ദ്ദേശങ്ങളെല്ലാം തന്നെ, കത്ത് ലഭിക്കുന്നതിനും ഒരാഴ്ച മുമ്പ് നടപ്പിലാക്കി കഴിഞ്ഞു.’എന്നാണ് ഡോ ഹര്‍ഷ വര്‍ദ്ധന്‍ ട്വീറ്റില്‍ കുറിച്ചു.