നടി സമീറ റെഡ്ഡിക്കും കുടുംബത്തിനും കോവിഡ് 19 സ്ഥിരീകരിച്ചു. മകന്‍ ഹന്‍സിനാണ് ആദ്യം രോഗലക്ഷണങ്ങള്‍ ഉണ്ടായത് പിന്നീട് നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവായി. പിന്നാലെ മകള്‍ക്കും രോഗലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങി. സമീറയുടേയും ഭര്‍ത്താവിന്റേയും പരിശോധന ഫലം പോസിറ്റീവായെന്നും നടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അതേസമയം, വൈറസ് ബാധയെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളെല്ലാം മക്കള്‍ക്ക് മാറിയെന്നും ഇപ്പോള്‍ രണ്ടുപേരും ആഘോഷത്തിലേക്ക് തിരിച്ചെത്തിയെന്നും താരം പറയുന്നു.