തെന്നിന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു നടന്‍ വിവേകിന്റെ വിയോഗം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന് മരണം സംഭവിച്ചത്. എന്നാല്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് നടന്‍ മന്‍സൂര്‍ അലി ഖാന്റെ വാക്കുകളാണ്.
കോവിഡ് വാക്സിന്‍ എടുത്തതു കൊണ്ടാണ് നടന്‍ വിവേകിന് ഹൃദയാഘാതം വന്നതെന്ന് തമിഴ് നടന്‍ മന്‍സൂര്‍ അലി ഖാന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. ഒരു കുഴപ്പവുമില്ലായിരുന്നു വിവേകിന്. കോവിഡ് വാക്സിന്‍ എടുത്ത ശേഷമാണ് ഇങ്ങനെ സംഭവിച്ചത് എന്നാണ് മന്‍സൂറിന്റെ വാദം. കുത്തി വയ്ക്കുന്ന മരുന്നില്‍ എന്തൊക്കെയുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ. എന്തിനാണ് നിര്‍ബന്ധിച്ച് കോവിഡ് വാക്സിന്‍ എടുപ്പിക്കുന്നത്. ഈ കോവിഡ് വാക്സിന്‍ കുഴപ്പമില്ലന്ന് പറഞ്ഞ് കുത്തിവയ്ക്കുന്നു. എങ്കില്‍ വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് 100 കോടി ഇന്‍ഷുറന്‍സ് തരൂ, ഇത് രാഷ്ട്രീയമാണ്. ഈ കൊറോണ ടെസ്റ്റ് അവസാനിപ്പിക്കൂ. ആ നിമിഷം കോവിഡ് ഇന്ത്യയില്‍ നിന്നും അപ്രത്യക്ഷമാകുമെന്നും മന്‍സൂര്‍ പറയുന്നു.
മാധ്യമങ്ങളാണ് ജനങ്ങളെ പേടിപ്പിക്കുന്നത്. താന്‍ മാസ്‌ക് ധരിക്കാറില്ല. തെരുവില്‍ ഭിക്ഷക്കാര്‍ക്കൊപ്പം കിടന്ന് ഉറങ്ങിയിട്ടുണ്ട്. തെരുവ് നായകള്‍ക്കൊപ്പം കിടന്നുറങ്ങിയിട്ടുണ്ട്. തനിക്ക് ഒന്നും വന്നില്ലല്ലോ. പുറത്തേക്ക് വിടുന്ന ശ്വാസം മാസ്‌ക് മൂലം വീണ്ടും ശരീരത്തിലേക്ക് പോവുകയാണ്. ശ്വാസകോശത്തിന് കുഴപ്പമല്ലേ ഇതെന്നും മന്‍സൂര്‍ ചോദിക്കുന്നു. കോവിഡ് എന്ന് പറഞ്ഞ് ജീവിക്കാന്‍ കഴിയുന്നില്ല. ഓരോ റേഷന്‍ കാര്‍ഡ് ഉടമയ്ക്കും ഒരു ലക്ഷം വച്ച് കൊടുക്ക്. അവര്‍ക്ക് ജീവിക്കണം എന്നാണ് മന്‍സൂറിന്റെ വാക്കുകള്‍. അതേസമയം, കോവിഡ് വാക്സിനേഷന്‍ കാരണമല്ല വിവേകിന് ഹൃദയാഘാതം ഉണ്ടായതെന്ന് താരത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.