ഹോങ്കോങ്: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ക്ക് താത്കാലികമായി വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്. ഇന്ത്യ, ഫിലിപ്പീന്‍സ്, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ വിമാന സര്‍വീസുകള്‍ക്കാണ് നാളെ മുതല്‍ മേയ് മൂന്ന് വരെ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ഈ മാസം വിസ്താര വിമാനങ്ങളില്‍ എത്തിയ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ തീരുമാനം. അതേസമയം, ഹോങ്കോംഗില്‍ എത്തുന്നവരുടെ പക്കല്‍ 72 മണിക്കൂര്‍ മുമ്പ് നടത്തിയ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.