ന്യൂ ഡല്‍ഹി: കടല്‍ക്കൊലക്കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഇറ്റലിയില്‍ നിന്ന് പത്ത് കോടി രൂപ നഷ്ടപരിഹാരം കൈപ്പറ്റുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കോടതി പരിശോധിച്ചേക്കും.
അതേസമയം, പണം നല്‍കിയാല്‍ ഉടന്‍ കേസ് അവസാനിപ്പിക്കാമെന്നാണ് കഴിഞ്ഞ ആഴ്ച കോടതി വ്യക്തമാക്കിയത്. പണം നല്‍കാമെന്ന് ഇറ്റലി കോടതിയെ അറിയിച്ചിരുന്നു. പണം കിട്ടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് സ്ഥിരീകരിക്കുകയാണെങ്കില്‍ കേസ് അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവിന് സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് നാല് കോടി രൂപ വീതവും ബോട്ടുടമ ഫ്രഡിക്ക് രണ്ട് കോടി രൂപയുമാണ് നല്‍കുക.