ബാംഗളൂര്‍: കോവിഡ് ബാധയെ തുടര്‍ന്ന് മുന്‍ അന്താരാഷ്ട്ര ഹോക്കി അമ്ബയര്‍ അനുപമ പഞ്ചിമണ്‍ഡ(40) അന്തരിച്ചു. ഇന്നലെ രാവിലെ ബാംഗളൂരുവിലായിരുന്നു അന്ത്യം. അതേസമയം, പത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് അനുപമയ്ക്ക് കോവിഡ് ബാധിച്ചത്. ഇതേ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു അവര്‍. ഇതിനിടെയിലാണ് മരണം സംഭവിച്ചത്.
കര്‍ണാടകയില്‍ നിന്നുള്ള ആദ്യത്തെ വനിത അന്താരാഷ്ട്ര അമ്ബയറാണ് അനുപമ പഞ്ചിമണ്‍ഡ. കളിക്കാരിയായിരുന്ന അനുപമ പിന്നീട് അമ്ബയറായി എത്തുകയായിരുന്നു.നേരത്തെ ദേശീയ തലത്തില്‍ കളിച്ചിരുന്ന അനുപമ 2005-ല്‍ സാന്റിയാഗോയില്‍ നടന്ന വനിതാ ബി.ഡി.ഒ ജൂനിയര്‍ ലോകകപ്പ്, 2013-ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന വനിതാ ഹീറോ ഹോക്കി വേള്‍ഡ് ലീഗ് റൗണ്ട്-2, 2013-ല്‍ ക്വലാലംപുരില്‍ നടന്ന വനിതാ ഏഷ്യാ കപ്പ് എന്നീ ടൂര്‍ണമെന്റുകളില്‍ മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്.