ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മെയ് 11ന് ആരംഭിക്കും. ന്യൂഡല്‍ഹിയിലെ കെ ഡി ജാദവ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. അതേസമയം, കാണികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ഒളിമ്പിക്‌സിനായുള്ള യോഗ്യതാ മത്സരം കൂടിയായതിനാല്‍ ലോകോത്തര താരങ്ങളെല്ലാം ടൂര്‍ണമെന്റില്‍ പങ്കെടുക്കും. മെയ് 16 നാണ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ കലാശക്കൊട്ട്.
114 പുരുഷ താരങ്ങളും 114 വനിതാതാരങ്ങളും മത്സരത്തില്‍ പങ്കെടുക്കും. ഇന്ത്യയില്‍ നിന്നും 27 വനിതാ താരങ്ങളും 21 പുരുഷ താരങ്ങളും ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും.