ചെന്നൈ: ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന് ഹൃദയാഘാതം.അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിലവിൽ ആന്ജിയോപ്ലാസ്റ്റിക്ക് താരത്തെ വിധേയമാക്കിയിട്ടുണ്ട്.
മെഡിക്കൽ ബുള്ളറ്റിൻ ഉടൻ പുറത്ത് വരും. സൺറൈസേഴ്‌സ് ഹൈദരാബാദിലെ കോച്ചിങ് സ്റ്റാഫ് അംഗം കൂടിയാണ് ഇദ്ദേഹം. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരമാണ് ഇദ്ദേഹം.