ചെന്നൈ: ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മികച്ച വിജയം. 38 റൺസിനാണ് കൊൽക്കത്തയെ പരാജയപ്പെടുത്തിയത്. ഈ സീസണിലെ ആർ സി ബി യുടെ തുടർച്ചയായ മൂന്നാമത്തെ വിജയമാണ്.
8 വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് എടുക്കാനെ കൊൽക്കത്തയ്ക്ക് കഴിഞ്ഞുള്ളു.ആന്ദ്രേയാണ് കൊൽക്കത്തയുടെ ടോപ് സ്കോറെർ. ആർ സി ബി നാല് വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് എടുത്തിട്ടുണ്ട്. തകർച്ചയോടെയായിരുന്നു ആർ സി ബിയുടെ തുടക്കം.