പ്രണവ് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ഹൃദയ’ത്തിന് ആശംസകളുമായി തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി. ‘പ്രിയ സുഹൃത്ത് മോഹന്‍ലാലിന്റെ മകന്‍ പ്രണവിനും ഹൃദയം ടീമിനും എല്ലാ ആശംസകളും നേരുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ചിത്രത്തിന്റെ പോസ്റ്ററും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞദിവസമാണ് പുറത്തുവിട്ടത്. സിനിമയില്‍ കല്ല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്.