ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ആവശ്യത്തിനുള്ള ഓക്സിജന്‍ സിലിഡറുകളും കിടക്കകളുമില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
രാജ്യത്ത് നിലവില്‍ 100ല്‍ത്താഴെ ഐസിയു ബെഡുകള്‍ മാത്രമാണ് ആശുപത്രികളിലുള്ളത്. മൊത്തം 10,000ആശുപത്രി ബെഡുകളില്‍ 1,800എണ്ണം കോവിഡ് രോഗികള്‍ക്ക് വേണ്ടി മാറ്റിവച്ചിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു. കൂടാതെ വരും ദിവസങ്ങളില്‍ 6,000ഓക്സിജന്‍ ബെഡുകള്‍ ക്രമീകരിക്കുമെന്നും യമുന സ്പോര്‍ട്സ് കോംപ്ലക്സ്,കോമണ്‍വെല്‍ത്ത് ഗെയിം വില്ലേജ് എന്നിവിടങ്ങളിലെ കോവിഡ് കെയര്‍ സെന്ററുകളിലാണ് ഈ ക്രമീകരണങ്ങള്‍ ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.