കേരളത്തില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം നടത്താനുള്ള നീക്കത്തെ വിമര്‍ശിച്ച് സംവിധായകന് ഡോ. ബിജു. ഇലക്ഷന് മാമാങ്കം കഴിഞ്ഞു, ഇനി അവിടെ കുംഭ മേള, ഇവിടെ തൃശൂര്‍ പൂരം, എന്തു മനോഹരമായ നാടാണിതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
‘ഇലക്ഷന് മാമാങ്കം കഴിഞ്ഞു…ഇനി….അവിടെ കുംഭ മേള…ഇവിടെ തൃശൂര്‍ പൂരം….എന്തു മനോഹരമായ നാട്….ഏതു നൂറ്റാണ്ടിലാണാവോ ഈ മനുഷ്യന്മാരും ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവ പ്രേമികളും ജീവിക്കുന്നത്….ഇവരൊക്കെയാണ് യഥാര്‍ഥ വൈറസുകള്‍…കൊറോണ വൈറസ് ഇവര്‍ക്ക് മുന്പില് തലകുനിക്കണം.