ജെറുസലേം; ഇസ്രേലിൽ ഇനി മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കില്ല .രാജ്യത്ത് കോവിഡ് നിയന്ത്രിതമാകുന്നതിന്റെ സൂചനയായിട്ടാണ് മാസ്ക് ധരിക്കുന്നത് നിർബന്ധമല്ലാതെ ആക്കുന്നത്.
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ബാധിച്ചപ്പോഴാണ് മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കിയത്. രാജ്യത്ത് വാക്‌സിനേഷൻ അതിവേഗത്തിലാക്കിയപ്പോൾ കോവിഡ് കേസുകൾ കുറയുന്ന സാഹചര്യം ഉണ്ടായി.
വ്യാഴാച്ചകളിൽ മാസ്ക് നിര്ബന്ധമാക്കില്ലെന്ന് ആരോഗ്യമന്ത്രി യുലി ഐഡൽസ്റ്റീൻ പറഞ്ഞു.എന്നാൽ ജാഗ്രത കൈവിടരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. എന്നാൽ ഇൻഡോർ സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാണ്.