മനാമ: ബഹ്‌റൈനില്‍ ഇന്ന് 1155 പേര്‍ക്ക് കൂടി പുതുതായി കോവിഡ്19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ രോഗം ബാധിച്ച് ഏഴ് പേര്‍ മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 581 ആയി ഉയര്‍ന്നു. അതേസമയം, 1020 പേര്‍ കൂടി രോഗമുക്തി നേടി.
ബഹ്റൈനില്‍ ഇതുവരെ 162,089 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 150,179 ആയി ഉയര്‍ന്നു. നിലവില്‍ 11,329 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇതില്‍ 162 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ 86 പേരുടെ നില ഗുരുതരമാണ്. 3,869,936 കോവിഡ് പരിശോധനകളും രാജ്യത്ത് നടത്തിയിട്ടുണ്ട്.