പൃഥ്വിരാജ് നായകനാകുന്ന കുരുതി തിയേറ്ററുകളിലേക്ക്.മെയ് 13 -നു ചിത്രം റീലീസ് ചെയ്യാൻ തീരുമാനിച്ചു.പൃഥ്വിരാജ് തന്നെയാണ് ഈ കാര്യം ഔദ്യോഗികമായി അറിയിച്ചത്.കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാൻ എല്ലാവര്ക്കും കഴിയട്ടെ എന്നും പൃഥ്വിരാജ് പോസ്റ്റിൽ കുറിച്ചു.
മനു വാരിയർ സംവിധാനം ചെയ്യുന്ന കുരുതി ഒരുങ്ങുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറിലാണ്. ‘ കൊല്ലും എന്ന വാക്ക് …കാക്കും എന്ന പ്രതിജ്ഞ’ ഇതാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. മുരളി ഗോപി ,ഷൈൻ ടോം ചാക്കോ ,റോഷൻ മാത്യു ,മണികണ്ഠൻ ആചാരി തുടങ്ങിയവരും ചിത്രത്തിലുണ്ട്.