സൂപ്പർമാർകെറ്റിൽ നിന്നും വാങ്ങിയ ചീരയിൽ വിഷപ്പാമ്പ്. കടയിൽ പാക്കെറ്റിൽ സൂക്ഷിച്ച രണ്ട് കെട്ട് ചീരയ്ക്ക് ഇടയിലായിരുന്നു പാമ്പ്.സിഡ്‌നിയിലെ ഒരു സൂപ്പർ മാർക്കറ്റിലാണ് സംഭവം.സൂപ്പർ മാർക്കറ്റിൽ നിന്നും സാധനം എടുത്ത നോക്കിയ ആൾ ശ്രദ്ധിച്ചപ്പോൾ ഒരു നാക്ക് നീണ്ടു വരുന്നത് കണ്ടു.തുടർന്നാണ് പാമ്പാണെന്ന് സ്ഥിരീകരിച്ചത്.
അലക്സ് എന്നയാൾക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. പാക്കറ്റ് കീറി തുടങ്ങിയത് ശ്രദ്ധയിൽപെട്ട ഉടനെ പാമ്പിനെ ഒരു പ്ലാസ്റ്റിക്ക് ബോക്സിലാക്കി. ഇതിന് ശേഷം അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് പാമ്പ് പിടുത്തക്കാരനെത്തി പാമ്പിനെ നീക്കം ചെയ്തു.