തമിഴ് സിനിമകളിൽ നിലവാരം കുറഞ്ഞ തമാശകൾ പറഞ്ഞു നടന്ന നടൻ ആയിരുന്നില്ല വിവേക്.ഹാസ്യത്തിന് പുതിയ കാവ്യങ്ങൾ രചിച്ച ഒരു കവി കൂടിയായിരുന്നു അദ്ദേഹം.കെ ബാലചന്ദറിന്റെ മാനത്തിൽ ഉരുതി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം.
തുടർന്ന് 200 -ൽ അധികം ചിത്രങ്ങൾ ചെയ്ത വിവേക് തമിഴ് നാട്ടിലെ മൊത്തം ജനതയെയും കയ്യിലെടുത്തു. ഒരു നുണക്കഥ എന്ന മലയാള ചിത്രത്തിലും അഭിനയിച്ച ഈ അഭിനയപ്രതിഭ വെറുമൊരു ഹാസ്യ നടൻ ആയിരുന്നില്ല.
ഹാസ്യത്തിന് ഒപ്പം തന്നെ സീരിയസ് വേഷങ്ങളും ചെയ്യുന്നതിൽ മികവ് തെളിയിച്ച നടൻ കൂടിയാണ് വിവേക്. വിവേകാന്ദനൻ എന്ന പേര് സിനിമയിൽ എത്തിയതോടെ വിവേക് ആയി ചുരുങ്ങി.
തമിഴ്നാട് സർക്കാരിന്റെ മികച്ച ഹാസ്യ നടനുള്ള അവാർഡ് മൂന്ന് വട്ടം വിവേകിനെ തേടിയെത്തി. സിനിമ മേഖലയ്ക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്ത അദ്ദേഹത്തിന് 2009 -ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.
















