ലക്നൗ :കോവിഡ് വ്യാപനം രൂക്ഷമായ ഉത്തർപ്രദേശിൽ ഞായറാഴ്ച്ച ലോക്ക് ഡൗൺ പ്രഖ്യാപിച്ചു .മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്ക് 1000 രൂപ പിഴ നൽകേണ്ടി വരും .തെറ്റ് ആവർത്തിച്ചാൽ 10 ,000 രൂപ പിഴ ഈടാക്കും .ഞായറാഴ്ച്ച അവശ്യ സർവീസുകൾക്ക് മാത്രമേ അനുമതിയുണ്ടാകു .
പത്ത് ജില്ലകളിൽ പ്രഖ്യാപിച്ച നൈറ്റ് കർഫൂ തുടരും .സംസ്ഥാനത്ത് സ്‌കൂളുകൾ മെയ് 15 വരെ അടച്ചിടും .ബോർഡ് പരീക്ഷകൾ മാറ്റാനും തീരുമാനമായി .