ന്യൂഡൽഹി :രാജ്യത്ത് കോവിഡ് വ്യാപനം മുൻ വർഷത്തേക്കാൾ തീവ്രമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ വർധന .ഏത് വെല്ലുവിളിയും നേരിടാൻ കേന്ദ്രസർക്കാർ തയ്യാറാണ് .കോവിഡ് രോഗികൾക്കായി രാജ്യത്ത് 20 ലക്ഷം കിടക്കകൾ സജ്ജമാക്കി .
കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങളിൽ കോവിഡ് തീവ്രമാണ് .രാജ്യത്തെ 79 .10 % കേസുകളും ഈ സംസ്ഥാനങ്ങളിൽ നിന്നുമാണ് .2020 -നെ അപേക്ഷിച്ച് രോഗവ്യാപനത്തോത് കൂടിയിട്ടുണ്ട് .ഡൽഹിയിലും സ്ഥിതി ഗുരുതരമാണ് .ഡൽഹിയിൽ ഇന്നലെ 17 ,000 കേസുകൾ റിപ്പോർട്ട് ചെയ്തു .