മുംബൈ :രണ്ട്‍ ഡോസ് കോവിഡ് വാക്‌സിൻ എടുക്കാത്തവർക്ക് ഇത്തവണ ഹജ്ജ് തീർത്ഥാടനത്തിന് അനുമതി നൽകില്ലെന്ന് ഹജ്ജ് കമ്മിറ്റി .സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിന്റെയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയും നിർദേശങ്ങൾ അനുസരിച്ചാണ് തീരുമാനം .
ഇത്തവണ ഹജ്ജ് തീർഥാടനത്തിന് അപേക്ഷിച്ചവർ വേഗം ആദ്യ ഡോസ് വാക്‌സിൻ സ്വീകരിക്കണം .അങ്ങനെയെങ്കിൽ അവർക്ക് തീർഥാടനത്തിന് മുൻപ് രണ്ടാമത്തെ ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ കഴിയും .
തീർത്ഥാടനം സംബന്ധിച്ച് സൗദി അധികൃതരിൽ നിന്നും അറിയിപ്പ് ഒന്നും ലഭിച്ചട്ടില്ല .അവർ മുന്നോട്ട് വെയ്ക്കുന്ന നിബന്ധനകൾ കൂടി അംഗീകരിച്ചാകും തീർഥാടനം .