ന്യൂഡൽഹി :കുംഭമേളയിൽ പങ്കെടുക്കുന്ന 30 സന്ന്യാസിമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു .ഇവർക്കിടയിൽ ആർ ടി പി സി ആർ പരിശോധന നടക്കുകയാണ് .നാളെ മുതൽ പരിശോധന വേഗത്തിലാക്കുമെന്ന് ഹരിദ്വാർ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.എസ് കെ താ അറിയിച്ചു .
കഴിഞ്ഞ നാല് ദിവസത്തിനിടെ ഹരിദ്വാറിൽ മാത്രം 1071 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .അതിനിടയിൽ കോവിഡ് ബാധിച്ച ഒരു മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു .കുംഭമേള നടക്കുന്ന ഉത്തരാഖണ്ഡിൽ സൂപ്പർ സ്പ്രെഡിനുള്ള സാധ്യത ഉള്ളതിനാൽ ചടങ്ങുകൾ വെട്ടി ചുരുക്കിയേക്കും .