ന്യൂഡൽഹി :അകാലിദൾ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഹർസിമ്രത് കൗർ ബാദലിന് കോവിഡ് സ്ഥിരീകരിച്ചു .നേരിയ രോഗലക്ഷണങ്ങളെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത് .മുൻകരുതലുകൾ സ്വീകരിച്ച് വീട്ടിൽ കഴിയുകയാണ് .
കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ ഏർപെട്ടവർ നിരീക്ഷണത്തിൽ പോകണമെന്നും അവർ പറഞ്ഞു .കോൺഗ്രസ് നേതാവ് രൺദീപ് സിങ്ങിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് .