പാരീസ് :ലോകമെമ്പാടും കോവിഡ് വൈറസിന്റെ രണ്ടാം തരംഗത്തിന്റെ പിടിയിലാണ് .പല രാജ്യങ്ങളിലും ആശങ്ക ജനകമാകും വിധം മരണ നിരക്ക് ഉയരുന്ന സാഹചര്യമുണ്ട് .ഇന്നലെ ഫ്രാൻസിലെ ആകെ മരണസംഖ്യ ഒരുലക്ഷം കടന്നു .കഴിഞ്ഞ 24 മണിക്കൂറിനിടെ 300 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു .
തൊട്ട് മുൻപുള്ള ദിവസങ്ങളിൽ മഹാമാരിയുടെ ആരംഭശേഷം മരണസംഖ്യ 99 ,805 -ൽ എത്തി നിൽക്കുകയായിരുന്നു .യൂറോപ്പിലെ മരണസംഖ്യ ഒരു ലക്ഷം പിന്നിടുന്ന മൂന്നാമത്തെ രാജ്യമാണ് ഫ്രാൻസ് .ആദ്യ രണ്ടും മൂന്നും സ്ഥാനങ്ങളിൽ യു കെ യും ഇറ്റലിയുമാണ് .
ലോകത്താകെ മരണനിരക്കിൽ യു എസ് ആണ് ഒന്നാമത് .തൊട്ട് പിന്നാലെ ബ്രസീലുണ്ട് .ഫ്രാൻസിൽ ഇപ്പോൾ വൈറസിന്റെ മൂന്നാം തരംഗമാണ് .ഫ്രാൻസിൽ വാക്‌സിനേഷൻ പ്രവർത്തനം മന്ദഗതിയിലാണെന്ന് വ്യാപക ആക്ഷേപമുണ്ട് .