ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി.രാഹുല്‍ ഗാന്ധി. കേന്ദ്രത്തിന്റെ ‘വാക്‌സിന്‍ ഉത്സവം’ മറ്റൊരു തട്ടിപ്പാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്ത് കിടക്കകളോ, വെന്റിലേറ്ററുകളോ, വാക്‌സിനോ ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
‘പരിശോധനകളില്ല, ആശുപത്രികളില്‍ കിടക്കകളില്ല. വെന്റിലേറ്ററുകളില്ല, ഓക്‌സിജനില്ല, വാക്‌സിനും ഇല്ല. ‘ഉത്സവം’ ഒരു തട്ടിപ്പാണ്.’ – രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന് വേണ്ടി രൂപം നല്‍കിയ പിഎം കെയേഴ്‌സ് എന്താണ് ചെയ്യുന്നതെന്നും രാഹുല്‍ ചോദിച്ചു.
രാജ്യത്ത് കോവിഡ് കേസുകള്‍ ദിനംപ്രതി കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ വീണ്ടും എത്തിയത്. രാജ്യത്തെ എല്ലാ ആളുകള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കണമെന്നും നിലവില്‍ മറ്റു രാജ്യങ്ങളിലേക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ കയറ്റി അയക്കുന്നചത് നിര്‍ത്തിവെക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
രാജ്യത്ത് കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടതായി ആരോപിച്ച് രാഹുല്‍ പലതവണ രംഗത്ത് വന്നിരുന്നു. വാക്‌സിന്‍ ഉത്സവങ്ങളല്ല നടത്തേണ്ടതെന്നും ഉടന്‍ രാജ്യത്തെ വാക്‌സിന്‍ ക്ഷാമം പരിഹരിക്കുകയാണ് വേണ്ടതെന്നും രാഹുല്‍ വ്യക്തമാക്കി. പല സംസ്ഥാനങ്ങളും വാക്‌സിന്‍ അപര്യാപ്തമാണെന്നും ഉടന്‍തന്നെ ലഭ്യമാക്കാനാവാശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുമ്ബോഴും രാജ്യത്ത് വാക്‌സിന്‍ ക്ഷാമമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.