ലക്നൗ :ഉത്തർപ്രദേശിൽ കോവിഡ് വ്യാപനം രൂക്ഷം .ഇന്ന് 22,439 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത് .114 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു .സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനാൽ പത്ത് ജില്ലകളിൽ നൈറ്റ് കർഫൂ ഏർപ്പെടുത്തി .
രാത്രി എട്ട് മുതൽ രാവിലെ ഏഴ് വരെയാണ് നിയന്ത്രണം .സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും മെയ് 15 വരെ അടച്ചു .പത്ത്,പന്ത്രണ്ട് ക്ലാസ്സുകളിലെ ബോർഡ് എക്സാം മെയ് 20 വരെ നീട്ടി .
















