അഹ്മദാബാദ് :കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പരീക്ഷയില്ലാതെ വിദ്യാർഥികളെ അടുത്ത ക്ലാസുകളിലേക്ക് വിജയിപ്പിച്ചതായി പ്രഖ്യാപിച്ച് പഞ്ചാബ് ,ഗുജറാത്ത് എന്നി സംസ്ഥാനങ്ങൾ .നിലവിലെ ഈ മാസം 30 വരെ പഞ്ചാബിൽ വിദ്യാഭാസ സ്ഥാപനങ്ങൾ തുറക്കരുതെന്ന് നിർദേശമുണ്ട് .പഞ്ചാബിൽ അഞ്ചു ,എട്ട് ,പത്ത് ക്ലാസ്സുകളിലെ വിദ്യാർഥികളെയാണ് പരീക്ഷയില്ലാതെ വിജയിപ്പിക്കുന്നത് .
സാഹചര്യം വിലയിരുത്തിയ ശേഷം പന്ത്രണ്ടാം ക്ലാസ്സിലെ പൊതു പരീക്ഷയുടെ കാര്യത്തിൽ തീരുമാനമുണ്ടാകും.അഞ്ചാം ക്ലാസ്സിലെ വിദ്യാർഥികൾ അഞ്ചു വിഷയത്തിൽ നാലെണ്ണത്തിന്റെയും പരീക്ഷ എഴുതി കഴിഞ്ഞു .അതിനാൽ അഞ്ചാമത്തെ വിഷയം ഒഴിവാക്കി മാർക്ക് കണക്കാക്കിയായിരിക്കും അസ്സെസ്സ്മെന്റ് .സമാന രീതിയാണ് ഗുജറാത്ത് സർക്കാരും സ്വീകരിച്ചിരിക്കുന്നത് .