ഡെറാഡൂൺ :ഹരിദ്വാറിൽ കുംഭമേളയ്ക്ക് എത്തിയവരിൽ നടത്തിയ പരിശോധനയിൽ 1700 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .കഴിഞ്ഞ അഞ്ചുദിവസത്തെ കണക്കാണിത് .ഇത്രയും പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ പങ്കെടുത്തവർ ആശങ്കയിലാണ് .കൂടുതൽ പേർക്ക് രോഗം ബാധിച്ചിരിക്കാം എന്ന നിഗമനമുണ്ട് .
ഹരിദ്വാർ മുതൽ ദേവപ്രയാഗ് വരെയുള്ള സ്ഥലങ്ങളിൽ ഈ മാസം അഞ്ചു മുതൽ നടത്തിയ പരിശോധനയിലാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് .ആർ ടി പി സി ആർ ,റാപ്പിഡ് ആന്റിജെൻ ടെസ്റ്റ് എന്നിവയുടെ ഫലമാണിത് .