ബംഗളൂരു: കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ഇന്ന് 11,265 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബംഗളൂരു നഗരമേഖലയില്‍ മാത്രം 8155 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 38 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണ സംഖ്യ 13046 ആയി. നിലവില്‍ 85480 സജീവകേസുകളാണുള്ളത്. ഇതുവരെ ആകെ 996367 പേര് രോഗമുക്തരായി. ആകെ കേസുകളുടെ 1094912 ആയി വര്‍ധിച്ചു.