ലഖ്നോ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വയം നിരീക്ഷണത്തില്‍. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഏതാനും ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് യോഗി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്.
കോവിഡ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥരില്‍ ചിലര്‍ താനുമായി ബന്ധപ്പെട്ടിരുന്നെന്ന് യോഗി ട്വീറ്റില്‍ പറഞ്ഞു. വീട്ടിലിരുന്ന് ജോലികള്‍ നിര്‍വഹിക്കുന്നതായും യോഗി അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഉത്തര്‍പ്രദേശില്‍ 18,021 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് സംസ്ഥാനത്ത് ഒറ്റദിവസം ഇത്രയും ആളുകളില്‍ രോഗം കണ്ടെത്തുന്നത്. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 85 പേര്‍ രോഗം മൂലം മരണമടഞ്ഞിട്ടുമുണ്ട്. ഈ കാലയളവില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 3,474 ആണ്.
സംസ്ഥാനത്തിപ്പോള്‍ കൊവിഡ് മൂലം ചികിത്സയിലുള്ളവരുടെ എണ്ണം 95,980 ആണ്. ആകെ രോഗം ബാധിച്ചവരുടെ എണ്ണം 7,23,582 ആണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണമാകട്ടെ 9,309 ആയി ഉയര്‍ന്നിട്ടുണ്ട്.