ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ആവശ്യത്തിന് കോവിഡ് പരിശോധന നടത്തുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് ആണ് മഹാരാഷ്ട്രയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയത്. സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധനകള്‍ ക്രമേണ കുറഞ്ഞുവരികയാണെന്നും കേന്ദ്രം കുറ്റപ്പെടുത്തി.
മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ ഗണ്യമായി വളര്‍ന്ന് ഒരു ദിവസം 57,000 കേസുകള്‍ എന്ന നിലയിലെത്തിയിരിക്കുകയാണ്. കോവിഡ് കണ്ടെത്തുന്നതിനുള്ള ഏറ്റവും വിശ്വസനീയമായ പരീക്ഷണങ്ങളിലൊന്നാണ് ആര്‍ടി-പിസിആര്‍. ആര്‍സി-പിസിആര്‍ ടെസ്റ്റുകളുടെ എണ്ണം നോക്കുകയാണെങ്കില്‍, അത് ക്രമേണ കുറഞ്ഞ് വരികയാണ്.
ഇത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഈ പ്രശ്നം പരിഹരിക്കാന്‍ തങ്ങള്‍ സംസ്ഥാനത്തോട് അഭ്യര്‍ഥിക്കുന്നതായും രാജേഷ് ഭൂഷണ് പറഞ്ഞു.