കോഴിക്കോട്: ജില്ലയില്‍ ഇന്ന് 867 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 838 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 18 പേരുടെ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്ക് പോസിറ്റീവായി. 7451 പേരെ പരിശോധനക്ക് വിധേയരാക്കി.
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 409 പേര് കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. പുതുതായി വന്ന 2128 പേര് ഉള്‍പ്പെടെ ജില്ലയില്‍ 24769 പേര് നിരീക്ഷണത്തിലുണ്ട്. ഇതുവരെ 361716 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 93 പേര് ഉള്‍പ്പെടെ 711 പേര് ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.