നാഗ്പൂര്‍: നടനും ദലിത് ആക്ടിവിസ്റ്റുമായ വീര സതീദാര്‍ കോവിഡ് ബാധിച്ച് മരിച്ചു. 62വയസായിരുന്നു. നാഗ്പൂര്‍ എയിംസ് ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം.
ദേശീയ പുരസ്‌കാരം നേടിയ ‘കോര്‍ട്ട്’ എന്ന ചിത്രത്തിലെ വീര സതീദാരിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മറാത്തി ചിത്രങ്ങളിലും വേഷിമിട്ടിരുന്നു. ചിത്രത്തില്‍ നാരായണന്‍ കാംബ്ലെ എന്ന വയോധികനായ വിപ്ലവ കവിയുടെ വേഷത്തിലാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്.
ദലിത് മാസിക വിദ്രോഹിയുടെ സ്ഥാപക എഡിറ്ററുമായിരുന്ന സതീദാര്‍ റാഡിക്കല്‍ അംബേദ്കറൈറ്റ് രാഷ്ട്രീയ മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച സാംസ്‌കാരിക പ്രവര്‍ത്തകനും കൂടിയായിരുന്നു. വൈദ്യുതി മോഷണം, നിരോധിത പുസ്തകത്തിന്റെ വില്‍പന എന്നീ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് നാല് വര്‍ഷത്തോളം വിചാരണ തടവുകാരനായി കഷ്?ടപ്പെട്ട് ഒടുവില്‍ സ്വതന്ത്രനാക്കപ്പെട്ട വ്യക്തിയാണ് വീര സതീദാര്‍. താന്‍ ഏര്‍പ്പെടുന്ന വ്യവസ്ഥിതികളോടുള്ള കലഹം സിനിമയിലൂടെയും തുടരുകയായിരുന്നു അദ്ദേഹം. കവി, എഴുത്തുകാരന്‍, ഗായകന്‍, ഗാനരചയിതാവ്, നടന്‍ എന്നീ നിലകളിലും വീര സതീദാര്‍ അറിയപ്പെട്ടു.