സഞ്ജു സാംസണിന് ആശംസയുമായി നടന്‍ ടൊവിനോ തോമസ്. സമയം കിട്ടുമ്പോഴൊക്കെ താനും രാജസ്ഥാന്‍ റോയല്‍സിനെ ഫോളോ ചെയ്യാറുണ്ടെന്നും അതിന് കാരണം സഞ്ജുവാണെന്നും ടൊവിനോയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എല്ലാവര്‍ക്കും അഭിമാനമാണ് നീ. നിന്റെ ക്യാപ്റ്റന്‍സിയില്‍ റോയല്‍സ് ഉയരങ്ങളിലേക്ക് പറക്കട്ടെയെന്നും നടന്‍ കുറിച്ചു. സഞ്ജു അയച്ച് കൊടുത്ത ജേഴ്സിയുടെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
അതേസമയം, ഐപിഎല്ലില്‍ നായകനാവുന്ന ആദ്യ മലയാളി താരമെന്ന നേട്ടം സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് സഞ്ജു സാംസണ്‍.