മുംബൈ: പഞ്ഞിക്ക് പകരം ഉപയോഗിച്ച മാസ്‌ക്കുകള്‍ കുത്തിനിറച്ച് കിടക്ക നിര്‍മ്മിച്ച ഫാക്ടറി പൂട്ടിച്ച് അധികൃതര്‍. മഹാരാഷ്ട്രയിലെ ജാല്‍ഗാവ് ജില്ലയിലാണ് സംഭവം.
കിടക്ക നിര്‍മ്മിക്കാന്‍ സാധാരണയായി ഉപയോഗിക്കുന്ന വസ്തുക്കള്‍ക്ക് പകരമാണ് മാസ്‌കുകള്‍ ഉപയോഗിച്ചത്. സംഭവത്തില്‍ ഫാക്ടറി ഉടമ അംജാദ് അഹമ്മദ് മന്‍സൂരിയ്ക്കെതിരെ പോലീസ് കേസെടുത്തു. ഈ ഫാക്ടറിയില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനം നടക്കുന്നതായി മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ അധികൃതരെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന നടത്തിയ പരിശോധനയിലാണ് സംഭവം പുറം ലോകമറിയുന്നത്. തുടര്‍ന്ന് കമ്പനി താഴിട്ട് പൂട്ടിയ അധികൃതര്‍ ഉപയോഗിച്ച മാസ്‌കുകള്‍ കൂട്ടിയിട്ട് കത്തിച്ച് നശിപ്പിച്ചു.