മുംബൈ ;കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നഗരത്തിലെ ഏതാനും പഞ്ചനക്ഷത്ര ഹോട്ടലുകൾ ചികിത്സാകേന്ദ്രമാക്കി മാറ്റാൻ ബ്രിഹൻമുംബൈ മുനിസിപ്പൽ കോര്പറേഷന് തീരുമാനിച്ചു .മുംബൈയിൽ മൂന്ന് വമ്പൻ ആശുപത്രികൾ തുറക്കാനും തീരുമാനമായി .
കോവിഡ് സെന്ററുകളാക്കി മാറ്റുന്നതിന് വിട്ടുതരണമെന്ന് ചില പഞ്ചനക്ഷത്ര ഹോട്ടലുകളോട് അപേക്ഷിച്ചതായി മുനിസിപ്പൽ കമ്മിഷണർ ഐ എസ് ചഹാൽ പറഞ്ഞു .കോവിഡ് ചികിത്സയ്ക്ക് കൂടുതൽ കിടക്കകൾ ലഭ്യമാകാൻ ഇതിലൂടെ കഴിയും .