ന്യൂഡല്‍ഹി: കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റി വയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. 10,12 ക്ലാസുകളിലെ പരീക്ഷ നടത്തുന്നതിനെ കുറിച്ച് പുനര്‍വിചിന്തനം നടത്തണമെന്നും അവര്‍ കേന്ദ്രവിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാലിനോട് ആവശ്യപ്പെട്ടു. രാജ്യത്ത് ഇന്ന് ഒന്നര ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പ്രിയങ്ക ഇക്കാര്യം ആവശ്യപ്പെട്ടത്.
ഭർത്താവ് റോബർട്ട് വദ്രയ്ക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ദില്ലിയിലെ വീട്ടിൽ ക്വാറന്റീനിലാണ് പ്രിയങ്ക. ‘കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നത് പ്രായോഗികമായി സാധ്യമല്ല. കുട്ടികൾ മാത്രമല്ല, അവരുടെ അധ്യാപകരും ഇൻവിജിലേറ്റേഴ്സും കുടുംബാംഗങ്ങളും അപകടത്തിലാകും….’ പ്രിയങ്ക കത്തിൽ കുറിച്ചു.