മസ്‌കത്ത്: ഒമാനില്‍ 3544 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 171549 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം, കോവിഡ് ബാധിച്ച് 29 പേര്‍ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണസംഖ്യ 1776 ആയി.
ഇതുവരെ 152784 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 89 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 105 കോവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 733 പേരാണ് രോഗം ബാധിച്ച് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 229 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.