ജക്കാര്‍ത്ത: ഇന്തൊനീഷ്യയിൽ ശക്തമായ ഭൂചലനം. പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടോടെ കിഴക്കൻ ജാവയിലാണ് സംഭവം. ഭൂചലനത്തിൽ ആറ് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. റിക്ടര്‍ സ്കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തി.
അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കും സംഭവിച്ചിട്ടുണ്ട്. ജാവയിലും ബാലിയിലും കെട്ടിടങ്ങള്‍ക്ക് വലിയ തോതില്‍ നാശനഷ്ടമുണ്ടായി. നിരവധി വീടുകൾ തകർന്നു.
സുനാമിക്ക് കാരണാകുന്ന തീവ്രതയില്ലെന്ന് ഇന്തൊനീഷ്യയുടെ ഭൂചലന സൂനാമി സെന്റർ മേധാവി രഹ്മത് ട്രിയോനോ അറിയിച്ചു.