ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തുന്ന കര്‍ഷകരുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയാറാണെന്ന് കേന്ദ്രം. കോവിഡ് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സമരം മാറ്റിവയ്ക്കണമെന്നും കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ആവശ്യപ്പെട്ടു.
പതിന്നൊന്ന് തവണ ചര്‍ച്ച നടത്തിയിട്ടും പരിഹാരമാക്കാത്ത സമരം അവസാനിപ്പിക്കണം എന്നാണ് കേന്ദ്ര കൃഷിമന്ത്രി ആവശ്യപ്പെട്ടത്.
നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡ് രണ്ടാം വരവിന്റെ സൂചനകളും പ്രകടമായതോടെ കര്‍ഷക സമരം കൂടുതല്‍ ദോഷം ചെയ്യുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. ദില്ലി കെഎംപി അതീവേഗപാത ഉപരോധത്തില്‍ പങ്കെടുക്കുന്നത് പതിനായിരത്തിലേറെ കര്‍ഷകരാണ്. മെയ് ആദ്യ വാരം കര്‍ഷകര്‍ പ്രഖ്യാപിച്ച പാര്‍ലമെന്റിലേക്കുള്ള കാല്‍നട ജാഥയ്ക്ക് മുന്നോടിയായിട്ടാണ് ഉപരോധം നടത്തുന്നത്.