നടി കങ്കണ റണാവത് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയായി എത്തുന്ന ചിത്രം തലൈവിയുടെ റിലീസ് തീയതി മാറ്റിവെച്ചു. എഎല്‍ വിജയ് സംവിധാനം ചെയ്യുന്ന സിനിമയുടെ പുതുക്കിയ റിലീസ് തിയതി പിന്നീട് അറിയിക്കും. താരങ്ങള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ചിത്രത്തിന്റെ നിര്‍മാണവേളയില്‍ ഒരുപാട് ത്യാഗങ്ങള്‍ നമ്മള്‍ സഹിച്ചിട്ടുണ്ട്. മനോഹരമായ ഈ യാത്രയില്‍ കൂടെ ഉണ്ടായവര്‍ക്കും കാസ്റ്റ് ആന്‍ഡ് ക്യൂവിലെ ഓരോ അംഗത്തിനും നന്ദി പറയുന്നു. വിവിധ ഭാഷകളില്‍ നിര്‍മിക്കപ്പെട്ട സിനിമ ഒരേദിവസം തന്നെ എല്ലായിടത്തും റിലീസ് ചെയ്യണമെന്നുണ്ടായിരുന്നുവെന്നും കോവിഡ് വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടതിനാലും നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതിനാലും തലൈവിയുടെ റിലീസ് നീട്ടുന്നുവെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. നേരത്തെ ഈ മാസം 23നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്.